വക്കം ഗ്രാമപഞ്ചായത്ത്
വക്കം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°41′48″N 76°46′31″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | കൊച്ചുപള്ളി, പണയിൽകടവ്, പുത്തൻനട, കുഞ്ചാൻവിളാകം, പഞ്ചായത്ത്, പുതിയകാവ്, കായൽവാരം, പാട്ടിക്കവിള, കുന്നുവിള, നിലയ്ക്കാമുക്ക്, സൊസൈറ്റി, മുക്കാലുവട്ടം, കായിക്കരകടവ്, ഇറങ്ങുകടവ് |
ജനസംഖ്യ | |
ജനസംഖ്യ | 17,640 (2001) |
പുരുഷന്മാർ | • 7,996 (2001) |
സ്ത്രീകൾ | • 9,644 (2001) |
സാക്ഷരത നിരക്ക് | 88.81 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221762 |
LSG | • G010302 |
SEC | • G01062 |
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് വക്കം ഗ്രാമപഞ്ചായത്ത്.[1]. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
കേരളത്തിലെ മുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവി, ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്നു വക്കം മജീദ്, സ്വാതന്ത്ര്യ സമരചരിത്രത്തിൽ ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്ത മതമൈത്രിയുടെ പ്രയോക്താവായ ഐ.എൻ.എ. നേതാവ് വക്കം ഖാദർ, വെളിവിളാകം മരനാണിക്കൽ വീട്ടിൽ ഭാസ്കരൻ ട്നി?രൂപകനും ഗ്രന്ഥകാരനും സ്വതന്ത്രചിന്തകനുമായിരുന്നു വക്കം അബ്ദുൽ ഖാദർ തുടങ്ങിയ അതുല്യ പ്രതിഭകൾക്ക് ജന്മം നൽകിയ നാടാണ് വക്കം. ഇന്ത്യൻസ്വാതന്ത്ര്യസമര ചരിത്രം, പത്രപ്രവർത്തനം, സാമൂഹിക-സാംസ്കാരിക-നവോത്ഥാന രംഗങ്ങൾ തുടങ്ങിയവയിലെല്ലാം വക്കം ഗ്രാമത്തിനു ശ്രദ്ധേയമായ പങ്ക് വഹിക്കൻ കഴിഞ്ഞു.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
റൈട്ടർവിള സ്കൂൾ 1909-ൽ സ്ഥാപിച്ചു. പൊട്ടച്ചൻ വിളാകം മലയാളം മിഡിൽ സ്കൂൾ (ഇന്നത്തെ ഹൈസ്കൂൾ) പെൺപള്ളിക്കൂടവുമാണത്. കേരളത്തിൽ ആദ്യമായുണ്ടായ പ്രൊഫഷണൽ നാടകവേദിയെന്ന് വിശേഷിപ്പിക്കാവുന്ന 'വക്കം കലാകേന്ദ്രം' തുടങ്ങിയ ഓട്ടനവധി പ്രസ്ഥാനങ്ങൾ അക്കാലത്തുണ്ടായി[അവലംബം ആവശ്യമാണ്]. മുന്നൂറിൽപ്പരം വർഷംമുമ്പ് ചേപ്പേടുകളിൽ നാഗരലിപിയിൽ ശുദ്ധമായ വടിവിൽ പേര് എഴുതി കയ്യൊപ്പു വയ്ക്കാൻ കഴിയുന്ന ഈഴവ സ്ത്രീകൾ ഈ പ്രദേശത്തുണ്ടായിരുന്നു[അവലംബം ആവശ്യമാണ്]. ഈയ്യം ഉരിക്കി ഒഴുകുന്ന മേലാളന്മാരുടെ തേർവാഴ്ച നടക്കുന്ന സമയത്തായിരുന്നു ഈ ഉന്നത വിദ്യാഭ്യാസം നടന്നത്.STATE AWARD WINNER- SUNIL G VAKKOM AND NATIONAL AWARD WINNER -SAJEEV...
ഗതാഗതം
നിലയ്ക്കാമുക്കിൽ നിന്നും 3 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ച കായിക്കരകടവ് റോഡിന്റെ നിർമ്മാണവും പൊതുജനസഹകരണത്തോടെയാണ് നടത്തിയത്. ജലഗതാഗതമായിരുന്നു ഇന്നാട്ടുകാർ ഉപയോഗിച്ചിരുന്നത്.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
1954-ലാണ് വക്കത്ത് ആദ്യത്തെ പഞ്ചായത്ത് നിലവിൽ വന്നത്. വക്കം ഭരതനായിരുന്നു പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്.
ഭൂപ്രകൃതി
സമുദ്ര നിരപ്പിൽനിന്നും ഉദ്ദേശം 7.5 മീ. ഉയരത്തിലാണ് ഈ പ്രദേശം. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ സമതലപ്രദേശം, ചരിവുപ്രദേശം ചതുപ്പപ്രദേശം എന്നിങ്ങനെ തരംതിരിക്കാം. ചെമ്മണ്ണും ചരലും പശിമരാശിമണ്ണും കലർന്ന ഒരു പ്രത്യേക തരംമണ്ണാണ് ഇവിടെയുള്ളത്.
ജലപ്രകൃതി
അഞ്ചുതെങ്ങ് കായലും, മുതലപ്പൊഴിയും, ജലാശയങ്ങളും, ചെറിയതോടും, കുത്തനെയുള്ള നീരൊഴുക്കും ആണ് ഈ പഞ്ചായത്തിലെ ജല സ്രോതസ്സുകൾ
ആരാധനാലയങ്ങൾ
പുതിയകാവ് ആനന്ദവല്ലീശ്വരം ക്ഷേത്രം, ദേവേശ്വര ക്ഷേത്രം,DAIVAPPURA KSHETHRAM, കിഴക്കേ ജമാഅത്ത്, കായല് വാരം പള്ളി , പടിഞ്ഞാറെ ജുമാ അത്ത്, മനനാക്ക് പള്ളി , കണ്ണമംഗലം ക്ഷേത്രം , മുക്കാലുല്വെട്ടം ഭഗവതി ക്ഷേത്രം , വെളിവിളാകം ക്ഷേത്രം തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
- പണയിൽകടവ്
- കൊച്ചുപള്ളി
- പുത്തൻനട
- പഞ്ചായത്ത്
- പുതിയകാവ്
- കോടമ്പള്ളി
- പാട്ടിയ്കവിള
- ന ലയ്ക്കാമുക്ക്
- ആങ്ങാവിള
- സൊസൈറ്റി
- മുക്കാലുവട്ടം
- ഇറങ്ങ്കടവ്
- കായിക്കരകടവ്