Jump to content

കേരള വർമ്മ പഴശ്ശിരാജ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴശ്ശിരാജ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പഴശ്ശിരാജ (വിവക്ഷകൾ) എന്ന താൾ കാണുക. പഴശ്ശിരാജ (വിവക്ഷകൾ)
കേരള വർമ്മ പഴശ്ശിരാജ
പോസ്റ്റർ
സംവിധാനംഹരിഹരൻ
നിർമ്മാണംഗോകുലം ഗോപാലൻ
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾമമ്മൂട്ടി
ശരത് കുമാർ
പത്മപ്രിയ
കനിഹ
മനോജ് കെ. ജയൻ
തിലകൻ
ജഗതി ശ്രീകുമാർ
സുരേഷ് കൃഷ്ണ
സുമൻ
ലിൻഡ ആർസെനിയോ
സംഗീതംഇളയരാജ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഗിരീഷ് പുത്തഞ്ചേരി
കാനേഷ് പുനൂർ
ഛായാഗ്രഹണംരാ‍മനാഥ് ഷെട്ടി
ചിത്രസംയോജനംഎ. ശ്രീകർ പ്രസാദ്
സ്റ്റുഡിയോശ്രീ ഗോകുലം ഫിലിംസ്
വിതരണംശ്രീ ഗോകുലം റിലീസ്
റിലീസിങ് തീയതി2009 ഒക്ടോബർ 16
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 27 കോടി[1][2][3]
സമയദൈർഘ്യം200 മിനിറ്റ്

എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സം‌വിധാനം ചെയ്ത് മലയാളം ഭാഷയിൽ 2009 ഒക്ടോബർ 16-ന്‌[4] പുറത്തിറങ്ങിയ ചലച്ചിത്രമാണ് കേരള വർമ്മ പഴശ്ശിരാജ. 2009-ലെ മമ്മൂട്ടിയുടെ ദീപാവലി റിലീസ് ചിത്രമായിരുന്നു ഇത്. മമ്മൂട്ടി, ശരത് കുമാർ, കനിഹ, പത്മപ്രിയ എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. 27 കോടി ചെലവിട്ടു നിർമ്മിച്ച ചലച്ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചലച്ചിത്രമാണ്,.[5] ഇളയരാജ സംഗീതം നിർവഹിച്ചിരിക്കുന്ന ചലച്ചിത്രത്തിന്റെ ശബ്ദമിശ്രണം ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്‌ നിർ‌വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസർക്കാർ ഇതിന്റെ പ്രദർശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.അന്നത്തെ കാലത്തെ 50 കോടി അടുത്ത് കളക്‌ഷൻ നേടിയ എക്കാലത്തെയും മികച്ച ചിത്രമായിരുന്നു കേരളവർമ്മ പഴശ്ശിരാജാ.

ശബ്ദം നൽകിയവർ

[തിരുത്തുക]

കഥാപാത്രങ്ങൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കാനേഷ് പുനൂർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും ഇളയരാജ ആണ്. മികച്ച പശ്ചാത്തസംഗീതത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിലൂടെ ഇളയരാജയ്ക്ക് ലഭിച്ചു.

കഥാപാത്രത്തിന്റെ പേര് ശബ്ദം നല്കിയത്
എടച്ചേന കുങ്കൻ ഷോബി തിലകൻ
ഗാനങ്ങൾ
# ഗാനംഗാനരചനപാടിയവർ ദൈർഘ്യം
1. "മാതംഗാനനമബ്ജവാസരമണീ"  പരമ്പരാഗതംകെ.ജെ. യേശുദാസ് 1:16
2. "കുന്നത്തെ കൊന്നക്കും"  ഒ.എൻ.വി. കുറുപ്പ്കെ. എസ്. ചിത്ര 5:12
3. "ആദി ഉഷസ്സന്ധ്യ പൂത്തതിവിടെ"  ഒ.എൻ.വി. കുറുപ്പ്കെ.ജെ. യേശുദാസ്, എം.ജി. ശ്രീകുമാർ 5:29
4. "അമ്പും കൊമ്പും കൊമ്പൻ കാട്ടും"  ഗിരീഷ് പുത്തഞ്ചേരിഇളയരാജ, മഞ്ജരി, കുട്ടപ്പൻ 4:59
5. "ഓടത്തണ്ടിൽ താളംകൊട്ടും കാറ്റിൽ"  ഗിരീഷ് പുത്തഞ്ചേരിചന്ദ്രശേഖരൻ, സംഗീത 5:07
6. "ആലമണങ്കലമയ്ത്തവനല്ലേ"  കാനേഷ് പുനൂർഎം.ജി. ശ്രീകുമാർ, വിധു പ്രതാപ്, സഫ്‌വാൻ, കൃഷ്ണൻ ഉണ്ണി, അഷ്രഫ് തായിനേരി, എടവന ഗഫൂർ, ഫൈസൽ എളേറ്റിൽ. 4:47

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ കേരള വർമ്മ പഴശ്ശിരാജ (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബം

[തിരുത്തുക]
  1. http://sify.com/movies/fullstory.php?id=14884507
  2. http://www.behindwoods.com/tamil-movie-news-1/apr-09-05/pazhassi-raja-30-04-09.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-05. Retrieved 2009-09-30.
  4. "'പഴശ്ശിരാജാ' ഇന്ന് തിയേറ്ററുകളിൽ". Mathrubhumi. Archived from the original on 2009-10-19. Retrieved 2009-10-16.
  5. "മാതൃഭൂമി വാർത്ത ഓൺലൈൻ (ശേഖരിച്ചത് 2009 ഒക്ടോബർ 13)". Archived from the original on 2009-10-16. Retrieved 2009-10-13.