Jump to content

ശരണ്യ പൊൻവണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ശരണ്യ പൊൻവണ്ണൻ
ജനനം (1970-04-26) ഏപ്രിൽ 26, 1970  (54 വയസ്സ്)
തൊഴിൽനടി
സജീവ കാലം1987–1995; 2003–തുടരുന്നു
ജീവിതപങ്കാളി(കൾ)പൊൻവണ്ണൻ

പ്രധാനമായും തമിഴ്-മലയാളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു നടിയാണ് ഷീല ക്രിസ്റ്റീന രാജ്[1] എന്നും അറിയപ്പെടുന്ന ശരണ്യ പൊൻവണ്ണൻ (ജനനം ഏപ്രിൽ 26, 1970). മണിരത്നം സംവിധാനം ചെയ്ത നായകൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1980-കളിൽ ചലച്ചിത്രരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു. പിന്നീട് ഒരു ഇടവേളക്ക് ശേഷം വീണ്ടും അവർ ചലച്ചിത്രവേദിയിൽ മടങ്ങിയെത്തി. മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്ക്കാരം രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട്. 2010-ൽ സീനു രാമസ്വാമി സംവിധാനം ചെയ്ത 'തെന്മേർക്ക് പരുവക്കാറ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. നടനും സംവിധായകനുമായ പൊൻവണ്ണൻ ആണ് ഭർത്താവ്. ആലപ്പുഴ സ്വദേശിയായ മുൻകാല മലയാളചലച്ചിത്രസംവിധായകൻ എ.ബി. രാജിന്റെ മകളാണ് ശരണ്യ[2].

അവലംബം

  1. "Distinguished Alumnae". Womens Christian College (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 3 December 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. "മദ്രാസ് മെയിൽ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 698. 2011 ജൂലൈ 11. Retrieved 2013 മാർച്ച് 23. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ