Jump to content

ശോഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശോഭ
ശോഭ
ജനനം
മഹാലക്ഷ്മി

(1962-09-23)സെപ്റ്റംബർ 23, 1962
മരണംമേയ് 1, 1980(1980-05-01) (പ്രായം 17)
ദേശീയത ഇന്ത്യ
തൊഴിൽചലച്ചിത്രനടി
അറിയപ്പെടുന്നത്മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിയ വ്യക്തി

ഒരു മലയാളം, തമിഴ് ചലച്ചിത്ര അഭിനേത്രിയായിരുന്നു ശോഭ (23 സെപ്റ്റംബർ 1962 – 1 മേയ്1980). കെ.പി. മേനോന്റെയും അഭിനേത്രിയായിരുന്ന പ്രേമയുടെയും മകളായി 1962 സെപ്റ്റംബർ 23-ന് ജനിച്ചു. മഹാലക്ഷ്മി എന്നായിരുന്നു യഥാർത്ഥനാമം.[1]

ആദ്യകാലം, അഭിനയജീവിതം

[തിരുത്തുക]

ജെ.പി. ചന്ദ്രഭാനു സംവിധാനം ചെയ്ത തട്ടുങ്കൾ തിറക്കപ്പടും(തമിഴ്: தட்டுன்கள் திர்றக்கப்பெடும்) എന്ന തമിഴ് ചലച്ചിത്രത്തിലെ ബാലതാരമായിട്ടാണ് അഭിനയം തുടങ്ങിയത്. ബേബി മഹാലക്ഷ്മി എന്ന പേരിലാണ് ആദ്യ ചലച്ചിത്രത്തിൽ അഭിനയിച്ചത്. മലയാളത്തിൽ ഉദ്യോഗസ്ഥ എന്ന ചലച്ചിത്രത്തിലും ബാലതാരമായിട്ട് മഹാലക്ഷ്മി അഭിനയിച്ചിരുന്നു.[1]

മുതിർന്നു കഴിഞ്ഞ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് ശോഭ എന്ന പേര് സ്വീകരിച്ചത്. ഉത്രാടരാത്രി എന്ന മലയാളചലച്ചിത്രത്തിലാണ് ശോഭ ആദ്യമായി നായികയായി അഭിനയിച്ചത്. പശി എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് 17-ആം വയസ്സിൽ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലെ അഭിനയത്തിലൂടെ ശോഭ കേരളത്തിലും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

വിവാഹവും മരണവും

[തിരുത്തുക]

സംവിധായകൻ ബാലു മഹേന്ദ്രയെയാണ് ശോഭ വിവാഹം ചെയ്തത്. അറിയപ്പെടാത്ത ചില കാരണങ്ങളാൽ 17-ആം വയസ്സിൽ 1980 മേയ് 1-ന് ശോഭ ആത്മഹത്യ ചെയ്തു.[2] ശോഭയുടെ വിയോഗത്തിനിടയാക്കിയ സാഹചര്യത്തെ ആസ്പദമാക്കിയായിരുന്നു പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ്ജ് തന്റെ ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്ന സിനിമ എടുക്കാനിടയായത് എന്നു് അദ്ദേഹം തന്നെ പറയുകയുണ്ടായി.[3]

ചലച്ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "ബാലുവിനെ സ്നേഹിച്ച ശോഭ". മലയാളമനോരമ. 2014 ഫെബ്രുവരി 13. Archived from the original (പത്രലേഖനം) on 2014-02-13 08:42:54. Retrieved 2014 ഫെബ്രുവരി 13. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  2. "Urvashi Sobha committed suicide on 16-Sep-1980". simplymalayalees (in ഇംഗ്ലീഷ്). 2009 സെപ്റ്റംബർ 27. Archived from the original (പോസ്റ്റ്) on 2013-09-18 18:51:27. Retrieved 2014 ഫെബ്രുവരി 13. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  3. കെ ജി ജോർജ്. "ചിത്രീകരിച്ചത് ശോഭയുടെ ജീവിതവും മരണവും തന്നെ". ദേശാഭിമാനി. Archived from the original (പത്രലേഖനം) on 2016-03-05. Retrieved 2014 ഫെബ്രുവരി 13. {{cite news}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശോഭ&oldid=3745781" എന്ന താളിൽനിന്ന് ശേഖരിച്ചത്