Jump to content

അനാർക്കലി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനാർക്കലി
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനചരിത്രകഥ
തിരക്കഥവൈക്കം ചന്ദ്രശേഖരൻ നായർ
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
കൊട്ടാരക്കര
യേശുദാസ്
കെ.ആർ. വിജയ
അംബിക
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനവയലാർ
സ്റ്റുഡിയോഉദയാ സ്റ്റുഡിയോ
വിതരണംഎക്സെൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി27/08/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഉദയാ പ്രൊഡക്ഷനുവേണ്ടി എം. കുഞ്ചാക്കോ സംവിധാനം ചെയ്തു കുഞ്ചാക്കോ തന്നെ നിർമിച്ച മലയാളചലച്ചിത്രമാണ് അനാർക്കലി. ചരിത്ര താളുകളിൽ നിന്നു മിനഞ്ഞെടുത്ത കഥക്കു സംഭാഷണം രചിച്ചത് വൈക്കം ചന്ദ്രശേഖരൻ നായരാണ്. 1966 ഓഗസ്റ്റ് 27-നു പ്രദർശനം തുടങ്ങിയ അനാർക്കലിയുടെ വിതരണ എക്സൽ പ്രൊഡക്ഷൻസാണ് നിർവഹിച്ചത്.[1]

കഥാസാരം

[തിരുത്തുക]

മഹാനായ അക്ബർ ചക്രവർത്തി തന്റെ പുത്രനായ സലിമിനു വേണ്ടി ഒരു രജപുത്ര കന്യകയെ വധുവായി നിശ്ചയിച്ചിരുന്നു. ഹിന്ദു - മുസ്ലീം മൈത്രി മനസിൽ കണ്ടുകൊണ്ട് അദ്ദേഹം നടത്തുവാൻ ഉദേശിച്ച വിവാഹത്തിന് സലീം അനുകൂലമായിരുന്നില്ല. എവിടെനിന്നോ എത്തിയ നർത്തകിയായ അനാർക്കലി എന്ന നാടൻ പെണ്ണിന്റെ ആകാരസൗകുമാര്യത്തിൽ മതിമയങ്ങി അനാർക്കലിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് സലിം ശഠിച്ചു. സ്നേഹനിധിയായ പിതാവിന്റെ ഉപദേശം അദ്ദേഹം ചെവിക്കൊണ്ടില്ല. ഒരപ്സസരകന്യകയെപ്പോലെ ആടിയും പാടിയും തന്നെ ആകർഷിച്ച ആ സൗന്ദര്യധാമത്തെ ഉപേക്ഷിക്കുവാൻ സലിംരാജകുമാരൻ തയാറയില്ല. ദില്ലി സിംഹാസനം തന്നെ അവളുടെ പാദങ്ങളിൽ കാഴ്ച്ചവൈക്കുവാനണ് സലിം മോഹിച്ചത്.

അക്ബർ ചക്രവർത്തിക്കെതിരെ സലിം യുദ്ധത്തിനു തയ്യാറായി ദില്ലിപ്രാന്തങ്ങളിൽ സൈന്യവുമായി പ്രത്യക്ഷപ്പെട്ടു. പുത്രവത്സലനായ അക്ബർചക്രവർത്തിയുടെ ഹൃദയം വേദനിച്ചുവെങ്കിലും യുദ്ധം അനിവാര്യമായി. സലിമും അനാർക്കലിയും തടവിലായി. സലീമിനെ വധിക്കാൻ അക്ബർ ആജ്ഞാപിച്ചു. മകന്റെ ദയനീയതയിൽ മനമുരുകിയ മാതാവ് അക്ബറോട് ദയക്കുവേണ്ടി യാചിച്ചു. അക്ബറുടെ മനം അലിഞ്ഞില്ല. ഈ സമയം അനാർക്കലിയെ ജീവനോടെ ഒരു കല്ലറയിൽ അടയ്ക്കപ്പെടുകയായിരുന്നു. കല്ലറയിൽ ഓരോകല്ലു വൈക്കുമ്പോഴും അവൾ സലീമിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഒടുവിൽ തടവിൽ നിന്നും രക്ഷപെട്ട് സലീം അവിടെ എത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. കല്ലറ തകർത്ത് വെളിയിലെടുത്ത അനാർക്കലിയുടെ ചേതനയറ്റ ശരീരത്തിൽ സലീം ബോധംകെട്ടു വീഴുന്നു.[2]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • സംവിധാനം, നിർമ്മാണം -- എം. കുഞ്ചാക്കോ
  • ഗാനരചന—വയലാർ
  • സംഗീതം -- ബാബുരാജ്
  • നൃത്തസംവിധാനം -- പാർത്ഥസാരഥി, വൈക്കം മൂർത്തി
  • തിരക്കഥ, സംഭാഷണം -- വൈക്കം ചന്ദ്രശേഖരൻ നായർ

ഗാനങ്ങൾ

[തിരുത്തുക]
ഗാനം ഗായകർ
നദികളിൽ സുന്ദരി യമുനാ യേശുദാസ്, ബി വസന്ത
മാതളപ്പൂവേ മാതളപ്പൂവേ പി. സുശീല
സപ്തസ്വരസുധാ സാഗരമേ പി.ബി. ശ്രീനിവാസ്, ബാലമുരളീകൃഷ്ണ
അരുതേയരുതേ എൽ.ആർ. ഈശ്വരി
ഈ രാത്രി തൻ വിജനതയിൽ പി. സുശീല
ബാഷ്പകുടീരമേ പി. സുശീല
മുകിലസിംഹമേ പി. സുശീല, കോറസ്
ഏഴു ചിറകുള്ള തേര് പി.സുശീല
നദികളിൽ സുന്ദരി യേശുദാസ്
ചക്രവർത്തികുമാരാ എൽ.ആർ. ഈശ്വരി


അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]