1957-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്ദേവസുന്ദരി. മദ്രാസിലെ റോയൽ സ്റ്റുഡിയോയ്ക്കു വേണ്ടി എച്ച്.എം. മുന്നാസ്സാണ് ദേവസുന്ദരി നിർമിച്ചത്. ഒരേസമയം അഞ്ചു ഭാഷകളിൽ നിർമിച്ച ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഈ ചിത്രം. ശ്രീമതി മുന്നാസ് തയ്യാറാക്കിയ കഥയ്ക്ക് തിക്കുറിശ്ശി സുകുമാരൻ നായർ സംഭാഷണം എഴുതി. തിക്കുറിശ്ശി എഴുതിയ 25 ഗാനങ്ങൾക്ക് ടി.ആർ. പാപ്പ സംഗീതം നൽകി. ഈ ചിത്രത്തിന്റെ സംവിധായകൻ എം.കെ.ആർ. നമ്പ്യാർ ആയിരുന്നു. ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി കേരളത്തിൽ വിതരണത്തിനെത്തിച്ച ഈ ചിത്രം 1957 ഡിസംബർ 25-ന് പ്രദർശനം തുടങ്ങി.[1]