കാലം മാറുന്നു
ദൃശ്യരൂപം
കാലം മാറുന്നു | |
---|---|
സംവിധാനം | ആർ. വേലപ്പൻ നായർ |
നിർമ്മാണം | സ്വാമി നാരായണൻ |
രചന | കൈലാസ് പിക്ചേഴ്സ് |
അഭിനേതാക്കൾ | തിക്കുറിശ്ശി സുകുമാരൻ നായർ ടി.എസ്. മുത്തയ്യ സത്യൻ കാമ്പിശ്ശേരി കരുണാകരൻ ഓ. മാധവൻ പങ്കജവല്ലി സുലോചന ചാന്ദിനി (പ) |
സംഗീതം | ജി. ദേവരാജൻ ബ്രദർ ലക്ഷ്മണൻ |
ഗാനരചന | ഓ.എൻ.വി. കുറുപ്പ് തിരുനയിനാർകുറിച്ചി |
റിലീസിങ് തീയതി | 21/04/1955 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1955-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കാലം മാറുന്നു. കൈലാസ് പിക്ചേർസിനു വേണ്ടി കെ.കെ. നാരായണൻ നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ആർ. വേലപ്പനാണ്. ഓ.എൻ.വി. കുറുപ്പും, തിരുനയിനാർകുറിച്ചിയും കൂടി എഴുതിയ ഗാനങ്ങൾക്ക് ജി. ദേവരാജനും, ബ്രദർ ലക്ഷ്മണനും ഈണം പകർന്നു. ആർ. വേലപ്പനും, കെ. രാജഗോപാലും ചേർന്ന് ഛായാഗ്രഹണവും, കൃഷ്ണൻ ഇളമൺ ശബ്ദലേഖനവും, എം.വി. കൊച്ചാപ്പു കലാസംവിധാനവും, സി.വി. ശങ്കർ വേഷവിധാനവും നിർവഹിച്ചു. തെക്കൻ കേരളത്തിൽ കൈലാസ് ഫിലിംഡിസ്ട്രിബ്യൂട്ടേഴ്സും, വടക്ക് ചന്ദ്രതാരാപിക്ചേഴ്സും വിതരണം നടത്തി. ഈ ചിത്രം 1955 ഏപ്രിൽ 21- ന് പ്രദർശനത്തിനെത്തി.[1]
അഭിനേതാക്കൾ
[തിരുത്തുക]തിക്കുറിശ്ശി സുകുമാരൻ നായർ
ടി.എസ്. മുത്തയ്യ
സത്യൻ
കാമ്പിശ്ശേരി കരുണാകരൻ
ഓ. മാധവൻ
പങ്കജവല്ലി
സുലോചന
ചാന്ദിനി (പ)
പിന്നണിഗായകർ
[തിരുത്തുക]കെ. സുലോചന
കെ. ലീല
കെ.എസ്. ജോർജ്ജ്
കമുകറ പുരുഷോത്തമൻ
കവിയൂർ രേവമ്മ
ലളിത തമ്പി
ലക്ഷ്മി