Jump to content

കല്ലറ വാസുദേവൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ. വാസുദേവൻ പിള്ള
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 22 1977 – നവംബർ 30 1979
മുൻഗാമിഎം. കുഞ്ഞുകൃഷ്ണപിള്ള
പിൻഗാമികോലിയക്കോട് കൃഷ്ണൻ നായർ
മണ്ഡലംവാമനപുരം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
പിൻഗാമിഎം. കുഞ്ഞുകൃഷ്ണപിള്ള
മണ്ഡലംവാമനപുരം
വ്യക്തിഗത വിവരങ്ങൾ
ജനനം(1928-02-00)ഫെബ്രുവരി , 1928
മരണംഒക്ടോബർ 9, 1990(1990-10-09) (പ്രായം 62)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളിതങ്കമ്മ
കുട്ടികൾരണ്ട് മകൻ, ഒരു മകൾ
മാതാപിതാക്കൾ
  • നീലകണ്ഠക്കുറുപ്പ് (അച്ഛൻ)
As of മാർച്ച് 3, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കല്ലറ വാസുദേവൻ പിള്ള എന്ന എൻ. വാസുദേവൻ പിള്ള (ജീവിതകാലം:ഫെബ്രുവരി 1928 - 09 ഒക്ടോബർ 1990).[1] വാമനപുരം നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നും അഞ്ചും കേരളനിയമസഭകളിലേക്ക് സി.പി.ഐ.എം. പ്രതിനിധിയായി കേരളാ നിയമസഭയിലംഗമായി. നീലകണ്ഠക്കുറുപ്പിന്റെ മകനായി 1928 ഫെബ്രുവരിയിൽ ജനിച്ചു, തങ്കമ്മയാണ് ഭാര്യ ഇദ്ദേഹത്തിന് രണ്ട് മകനും ഒരു മകളുമാണുണ്ടായിരുന്നത്.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

സ്വാതന്ത്ര്യസമരരത്തിൽ സജീവ പങ്കാളിയായിരുന്ന വാസുദേവൻ പിള്ള പൊതുരംഗത്തേക്ക് കടന്നുവരുന്നതിനു മുൻപ് ഒരു അദ്ധ്യാപകനായിരുന്നു. തെങ്ങുംകോട് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന അദ്ദേഹം ആപദവി രാജിവച്ചിട്ടാണ് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഒരു ദശകത്തോളം കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡാന്റായിരുന്ന അദ്ദേഹം[2] തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് ഡയറക്ടർ, ബോർഡംഗം, കേരള സർവകലാശാല സെനറ്റംഗം, അഖിലേന്ത്യാ കിസാൻ സഭാ ജില്ലാ വൈസ് പ്രസിഡന്റ്, ബി.ഡി.സി. ചെയർമാൻ, സി.പി.ഐ.എം. ജില്ലാക്കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ചരിത്രം

[തിരുത്തുക]
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1977[3] വാമനപുരം നിയമസഭാമണ്ഡലം കല്ലറ വാസുദേവൻ പിള്ള സി.പി.ഐ.എം. 31,463 2,392 എം. കുഞ്ഞുകൃഷ്ണപിള്ള കോൺഗ്രസ് 29,071
2 1970[4] വാമനപുരം നിയമസഭാമണ്ഡലം എം. കുഞ്ഞുകൃഷ്ണപിള്ള കോൺഗ്രസ് 23,122 1,817 കല്ലറ വാസുദേവൻ പിള്ള സി.പി.ഐ.എം. 21,305
3 1967[5] വാമനപുരം നിയമസഭാമണ്ഡലം കല്ലറ വാസുദേവൻ പിള്ള സി.പി.ഐ.എം. 24,270 7,965 എം. കുഞ്ഞുകൃഷ്ണപിള്ള കോൺഗ്രസ് 16,305
4 1965[6] വാമനപുരം നിയമസഭാമണ്ഡലം എം. കുഞ്ഞുകൃഷ്ണപിള്ള കോൺഗ്രസ് 18,017 1,049 കല്ലറ വാസുദേവൻ പിള്ള സി.പി.ഐ.എം. 16,968

അവലംബം

[തിരുത്തുക]
  1. "Members - Kerala Legislature". Retrieved 2021-03-04.
  2. http://klaproceedings.niyamasabha.org/pdf/KLA-008-00081-00001.pdf
  3. "Kerala Assembly Election Results in 1977". Retrieved 2021-01-20.
  4. "Kerala Assembly Election Results in 1970". Retrieved 2021-01-20.
  5. "Kerala Assembly Election Results in 1967". Retrieved 2020-12-11.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-28. Retrieved 2021-03-03.