Jump to content

ഒ. കോരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒ. കോരൻ
കേരളത്തിന്റെ കൃഷി, ജലവിഭവ വകുപ്പ് മന്ത്രി
ഓഫീസിൽ
നവംബർ 1 1969 – ഓഗസ്റ്റ് 1 1970
മുൻഗാമിഎം.എൻ. ഗോവിന്ദൻ നായർ, പി.ആർ. കുറുപ്പ്
പിൻഗാമിഎൻ.കെ. ബാലകൃഷ്ണൻ,
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിജോൺ കൊടുവാക്കോട്
പിൻഗാമിപി. കുഞ്ഞൻ
മണ്ഡലംകുഴൽമന്ദം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമികല്ലളൻ വൈദ്യർ
മണ്ഡലംനീലേശ്വരം
വ്യക്തിഗത വിവരങ്ങൾ
ജനനം1919 ഓഗസ്റ്റ്
മരണം1981(1981-00-00) (പ്രായം 61–62)
രാഷ്ട്രീയ കക്ഷിപി.എസ്.പി
എസ്.എസ്.പി
ജനതാ പാർട്ടി
As of മാർച്ച് 6, 2022
ഉറവിടം: നിയമസഭ

രണ്ടും മൂന്നും കേരള നിയമ സഭകളിലെ അംഗവും സോഷ്യലിസ്റ്റ് നേതാവുമായിരുന്നു ഒ. കോരൻ (1919 - 1981). 1952 - 56 കാലത്ത് മദ്രാസ് നിയമ സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നാം കേരള നിയമസഭയിലെ അച്യുതമേനോൻ മന്ത്രിസഭയിൽ (1-11-1969 മുതൽ 1-8-1970 വരെ) കൃഷി-ജലസേചന വകുപ്പു മന്ത്രിയുമായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

അദ്ധ്യാപകനായിരുന്ന ഒ. കോരൻ കർഷകരെ സംഘടിപ്പിച്ചാണ് പൊതു രംഗത്തെത്തിയത്. മലബാർ കിസാൻ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റും മലബാർ ഹരിജൻ സമാജത്തിന്റെ പ്രസിഡന്റുമായിരുന്നു. ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം പി.എസ്.പി യുടെയും പിന്നീട് എസ്.എസ്.പി യുടെയും ജോയിന്റ് സെക്രട്ടറിയായിരുന്നു. 1960 ൽ നീലേശ്വരത്തു നിന്നും 1967 ൽ കുഴൽമന്ദത്തു നിന്നും എസ്.എസ്.പി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ജനതാ പാർട്ടിയിൽ ചേർന്ന അദ്ദേഹം അതിന്റെ സംസ്ഥാന കമ്മിറ്റി അംഗമായും അതിന്റെ കർഷക വിഭാഗമായ കർഷക ജനതയുടെ പ്രസി‍ഡന്റായും പ്രവർത്തിച്ചു. [1]

അവലംബം

[തിരുത്തുക]
  1. "O. Koran". www.niyamasabha.org. Retrieved 1 മാർച്ച് 2015.