ബി.വി. സീതി തങ്ങൾ
ബി.വി. സീതി തങ്ങൾ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മാർച്ച് 22 1977 – മാർച്ച് 17 1982 | |
മുൻഗാമി | വർക്കി വടക്കൻ |
പിൻഗാമി | പി.കെ.കെ. ബാവ |
മണ്ഡലം | ഗുരുവായൂർ |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
മുൻഗാമി | കെ.ജി. കരുണാകര മേനോൻ |
പിൻഗാമി | വർക്കി വടക്കൻ |
മണ്ഡലം | ഗുരുവായൂർ |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | കൊളാടി |
മണ്ഡലം | അണ്ടത്തോട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഒക്ടോബർ , 1924 |
മരണം | 22 ഓഗസ്റ്റ് 2002 തൃശ്ശൂർ | (പ്രായം 77)
രാഷ്ട്രീയ കക്ഷി | മുസ്ലീം ലീഗ് |
പങ്കാളി | അസ്മ ബി |
കുട്ടികൾ | 2 മകൻ 7 മകൾ |
മാതാപിതാക്കൾ |
|
As of ഡിസംബർ 5, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ബി.വി. സീതി തങ്ങൾ (ജീവിതകാലം: ഒക്ടോബർ 1924 - 22 ഓഗസ്റ്റ് 2002)[1]. അണ്ടത്തോട് നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്കും[2], ഗുരുവായൂരിൽ നിന്ന് മൂന്നും അഞ്ചും ആറും കേരളനിയമസഭകളിലേക്കും മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
കുടുംബം
[തിരുത്തുക]കോയക്കുട്ടി തങ്ങളാണ് പിതാവ്. അംസ്മാ ബി ആണ് ജീവിത പങ്കാളി ഇവർക്ക് രണ്ട് മകനും ഏഴ് മകളുമുണ്ട്. 2002 ഓഗസ്റ്റ് 22ന് അസുഖത്തേ തുടർന്ന് തൃശൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു[3].
രാഷ്ട്രീയ ജീവിതം
[തിരുത്തുക]സിപിഐയുടെ കൊളാടി ഗോവിന്ദൻകുട്ടി മേനോനെ 3994 വോട്ടുകൾക്ക് പരാജയപ്പെടുത്തി അണ്ടത്തോട് നിന്നാണിദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്[4]. 1967-ൽ കോൺഗ്രസിലെ എ.എ. കൊച്ചുണ്ണിയെ 463 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഗുരുവായൂരിൽ നിന്ന് മൂന്നാം കേരള നിയമസഭയിലംഗമായി. എന്നാൽ 1970-ൽ നടന്ന നാലാം കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ കർഷക തൊഴിലാളി പാർട്ടി (കെ.ടി.പി.) നേതാവ് വർക്കി വടക്കനോട് 5049 വോട്ടുകൾക്ക് പരാജയപ്പെട്ടു[5]. 1977-ൽ അഖിലേന്ത്യാ മുസ്ലീം ലീഗിലെ വി.എം. സുലൈമാനെ 133991 വോട്ടിനും 1980-ൽ സിപിഎമ്മിലെ സി.കെ. കുമാരനെ 1752 വോട്ടുകൾക്കും ഗുരുവായൂരിൽ വച്ച് പരാജയപ്പെടുത്തി.
പ്ലാന്റേഷൻ കോർപ്പറേഷൻ ഡയറക്ടർ, ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ, മുസ്‌ലീം ലീഗ് തൃശ്ശൂർ ജില്ലാക്കമ്മിറ്റി പ്രസിഡന്റ്, കുണ്ടഴിയൂർ ഗ്രാമപഞ്ചായത്തംഗം, കേരള ഫിഷറീസ് അഡ്‌വൈസറി ബോർഡംഗം, മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം എന്നീ പദവികളും ഇദ്ദേഹം വഹിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Members - Kerala Legislature". Retrieved 2020-12-05.
- ↑ "Members - Kerala Legislature". Retrieved 2020-12-05.
- ↑ Staff (2002-08-23). "ബി. വി. സീതി തങ്ങൾ അന്തരിച്ചു". Retrieved 2020-12-05.
- ↑ "Kerala Assembly Election Results in 1960". Retrieved 2020-12-05.
- ↑ "Kerala Assembly Election Results in 1970". Archived from the original on 2020-12-03. Retrieved 2020-12-05.