Jump to content

പി.എൻ. ചന്ദ്രസേനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എൻ. ചന്ദ്രസേനൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – മാർച്ച് 22 1977
മുൻഗാമിമാലേത്ത് ഗോപിനാഥപിള്ള
പിൻഗാമിഎം.കെ. ഹേമചന്ദ്രൻ
മണ്ഡലംആറന്മുള
വ്യക്തിഗത വിവരങ്ങൾ
ജനനം(1926-08-28)ഓഗസ്റ്റ് 28, 1926
മരണംഒക്ടോബർ 24, 1988(1988-10-24) (പ്രായം 62)
രാഷ്ട്രീയ കക്ഷിഎസ്.എസ്.പി.
പങ്കാളികെ.ആർ. ഗോമതി
കുട്ടികൾ2 മകൻ 1 മകൾ
As of ഡിസംബർ 17, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.എൻ. ചന്ദ്രസേനൻ (ജീവിതകാലം: 28 ഓഗസ്റ്റ് 1926 - 24 ഒക്ടോബർ 1988)[1]. ആറന്മുള നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നും നാലും കേരളനിയമസഭകളിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നാം കേരളനിയമസഭയിൽ എസ്.എസ്.പി. പ്രതിനിധിയായും നാലാം നിയമസഭയിൽ ഇടത് സ്വതന്ത്രനായുമാണ് ഇദ്ദേഹം വിജയിച്ചത്. 1926 ഓഗസ്റ്റ് 28ന് ജനിച്ചു, കെ.ആർ. ഗോമതിയാണ് ഭാര്യ രണ്ട് മകനും, ഒരു മകളുമുണ്ട്.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

വിദ്യാർത്ഥിരാഷ്ട്രീയത്തിൽക്കൂടി പൊതുപ്രവർത്തനത്തിൽ സജീവമായ ഇദ്ദേഹം ആദ്യം സംയുകത സോഷ്യലിസ്റ്റ് പാർട്ടിയുടേയും പിന്നീട് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടേയും പ്രവർത്തകനായി. ആറന്മുള നിയോജകമണ്ഡലത്തിൽ നിന്നും മൂന്നും നാലും നിയമസഭകളിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അഞ്ചാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇദ്ദേഹം ആറന്മുളയിൽ നിന്ന് പരാജയപ്പെട്ടു[2]. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മെഴുവേലി പത്മനോദയം സ്കൂളിന്റെ പ്രധാനാധ്യാപകൻ, ആലപ്പുഴ സ്റ്റുഡന്റ് യൂണിയൻ കോൺഗ്രസ് പ്രസിഡന്റ്, എസ്.ഡി. കോളേജ് യൂണിയൻ സെക്രട്ടറി, തിരുവനന്തപുരം ട്രെയിനിംഗ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി, ഓൾ കേരള ബേസിക് ട്രെയിനിംഗ് ഗ്രാഡ്യുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ പദവികളും ഇദ്ദേഹം വഹിച്ചിരുന്നു[3]. 1967-68 വരെ എസ്.എസ്.പി.യുടെ ട്രഷറർ, നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയംഗം, ലൈബ്രറി അഡ്‌വൈസറി കമ്മിറ്റി ചെയർമാൻ, എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തിരുന്ന പി.എൻ. ചന്ദ്രസേനൻ 1988 ഒക്ടോബർ 24ന് അന്തരിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം

[തിരുത്തുക]
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1977[4] ആറന്മുള നിയമസഭാമണ്ഡലം എം.കെ. ഹേമചന്ദ്രൻ കോൺഗ്രസ് 35,482 14,355 പി.എൻ. ചന്ദ്രസേനൻ സ്വതന്ത്രൻ (ഇടത്) 21,127
2 1970[5] ആറന്മുള നിയമസഭാമണ്ഡലം പി.എൻ. ചന്ദ്രസേനൻ സ്വതന്ത്രൻ (ഇടത്) 21,934 6,567 ടി.എൻ. ഉപേന്ദ്രനാഥ കുറുപ്പ് സ്വതന്ത്രൻ 15,367
3 1967[6] ആറന്മുള നിയമസഭാമണ്ഡലം പി.എൻ. ചന്ദ്രസേനൻ എസ്.എസ്.പി. 19,665 2,922 കളത്തിൽ വേലായുധൻ നായർ കോൺഗ്രസ് 16,743

അവലംബം

[തിരുത്തുക]
  1. "Kerala State Legislative Assembly". Retrieved 2020-12-18.
  2. "ആറന്മുളയിൽ മത്സരം കനക്കും". Archived from the original on 2021-11-29. Retrieved 2020-12-18. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. http://klaproceedings.niyamasabha.org/pdf/KLA-008-00075-00001.pdf
  4. "Kerala Assembly Election Results in 1977". Archived from the original on 2021-01-07. Retrieved 2020-12-18.
  5. "Kerala Assembly Election Results in 1970". Archived from the original on 2020-12-03. Retrieved 2020-12-17.
  6. "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.