Jump to content

പി. ഉണ്ണികൃഷ്ണപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. ഉണ്ണികൃഷ്ണപിള്ള
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – മാർച്ച് 22 1977
മുൻഗാമിപി.കെ. കുഞ്ഞ്
മണ്ഡലംകൃഷ്ണപുരം
വ്യക്തിഗത വിവരങ്ങൾ
ജനനം(1929-07-01)ജൂലൈ 1, 1929
മരണം2 ജൂലൈ 2017(2017-07-02) (പ്രായം 88)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം., സി.പി.ഐ.
പങ്കാളിഎൽ. സുമതിയമ്മ
കുട്ടികൾഒരു മകൻ
മാതാപിതാക്കൾ
  • സി.എ. പത്മനാഭ പിള്ള (അച്ഛൻ)
  • എൽ. കല്ല്യാണിയമ്മ (അമ്മ)
As of ഫെബ്രുവരി 1, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി. ഉണ്ണികൃഷ്ണപിള്ള (ജീവിതകാലം: 1 ജൂലൈ 1929 - 2 ജൂലൈ 2017).[1] കൃഷ്ണപുരം നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അംഗമായി. സി.എ. പത്മനാഭൻ പിള്ളയുടേയും എൽ. കല്ല്യാണിയമ്മയുടേയും മകനായി 1929 ജൂലൈ 1ന് ജനിച്ചു, എൽ. സുമതിയമ്മയാണ് ഭാര്യ ഇദ്ദേഹത്തിന് ഒരു മകനുമുണ്ടായിരുന്നു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 17 വർഷം പ്രവർത്തിച്ച ഇദ്ദേഹം, ഖാദി ബോർഡ് വൈസ് ചെയർമാൻ, കേരള സർവകലാശാല സെനറ്റ് (1961-2004 വരെ), സിൻഡിക്കേറ്റ് അംഗം, ലളിതകല അക്കാദമി അംഗം, കർഷകസംഘം ജില്ലാ പ്രസിഡന്റ്, സി.പി.എം കരുനാഗപിള്ളി ഏരിയ  കമ്മിറ്റി അംഗം, എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു[2].

തിരഞ്ഞെടുപ്പ് ചരിത്രം

[തിരുത്തുക]
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1970[3] കൃഷ്ണപുരം നിയമസഭാമണ്ഡലം പി. ഉണ്ണികൃഷ്ണപിള്ള സി.പി.ഐ. 33,679 9,627 പി.എ. ഹാരിസ് ഐ.എസ്.പി. 24,052
2 1967[4] കൃഷ്ണപുരം നിയമസഭാമണ്ഡലം പി. ഉണ്ണികൃഷ്ണപിള്ള സി.പി.ഐ. 29,134 10,324 എം.കെ. ഹേമചന്ദ്രൻ കോൺഗ്രസ് 18,810

അവലംബം

[തിരുത്തുക]
  1. "Members - Kerala Legislature". Retrieved 2021-02-01.
  2. "മുൻ എംഎൽഎ പി. ഉണ്ണികൃഷ്ണ പിള്ള അന്തരിച്ചു". Retrieved 2021-02-01.
  3. "Kerala Assembly Election Results in 1970". Archived from the original on 2020-12-03. Retrieved 2021-02-01.
  4. "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.