കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1965)
| |||||||||||||||||||||||||||||||||||||||||||||||||
കേരള നിയമസഭയിലെ 133 മണ്ഡലങ്ങൾ 67 seats needed for a majority | |||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Turnout | 75.12% (10.60) | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
|
1965 മാർച്ച് 4-നാണ് കേരളത്തിലെ മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്[2]. മാർച്ച് 17-ന് സഭ രൂപവത്കരിച്ചെങ്കിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ 133 അംഗങ്ങളുണ്ടായിരുന്ന സഭ സത്യപ്രതിജ്ഞ നടത്താതെ മാർച്ച് 24-ന് ഗവർണ്ണർ വി.വി. ഗിരിയുടെ ശുപാർശപ്രകാരം ഉപരാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ പിരിച്ചുവിട്ടു.[3]
പശ്ചാത്തലം
[തിരുത്തുക]കോൺഗ്രസ്സിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലുമുണ്ടായ പിളർപ്പുകൾക്കു ശേഷമുള്ള ആദ്യ നിയമസഭാ പൊതുതിരഞ്ഞെടുപ്പായിരുന്നു 1965-ലേത്. 1964-ൽ കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയിൽ പിളർപ്പുണ്ടാവുകയും വിമതർ കേരള കോൺഗ്രസ് എന്ന പാർട്ടി രൂപവൽക്കരിക്കുകയും ചെയ്തു. സി.പി.ഐയിലും ഈ സമയത്തുതന്നെ പിളർപ്പുണ്ടായി സി.പി.എം. രൂപം കൊണ്ടു.[4]
കക്ഷിനില
[തിരുത്തുക]Political Party | Flag | Seats Contested |
Won | Net Change in seats |
% of Seats |
Votes | Vote % | Change in vote % | |
---|---|---|---|---|---|---|---|---|---|
കോൺഗ്രസ് | 133 | 36 | 27 | 27.07 | 21,23,660 | 33.55 | 0.87 | ||
സിപിഐ | 79 | 3 | 28 | 2.26 | 525,456 | 8.3 | 30.84 | ||
സിപിഎം | 73 | 40 | New | 30.08 | 1,257,869 | 19.87 | New | ||
കേരള കോൺഗ്രസ് | 54 | 23 | New | 17.29 | 796,291 | 12.58 | New | ||
IUML | 16 | 6 | 4.51 | 242,529 | 3.83 | ||||
എസ്എസ്‌പി | 29 | 13 | New | 9.77 | 514,689 | 8.13 | New | ||
Independent | 174 | 12 | 7 | 9.02 | 869,843 | 13.74 | N/A | ||
Total Seats | 133 ( 0) | Voters | 6,330,337 |
സാമാജികരുടെ പട്ടിക
[തിരുത്തുക]മറ്റൊരു നിയസഭയിലും അംഗമല്ലാതെ 1965-ൽ മാത്രം നിയസഭയിലേക്കു തിരഞ്ഞെടുപ്പ് ജയിക്കുകയും എന്നാൻ നിയമസഭാ സാമാജികരല്ലാതാകുകയും ചെയ്തവരുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.[3]
ക്ര.നം | പേര് | നിയമസഭാ മണ്ഡലം | കുറിപ്പുകൾ |
---|---|---|---|
1 | ഇ. അബ്ദുൾ ഖാദർ | കാസർകോട് | |
2 | കെ.എം. അബൂബക്കർ | കണ്ണൂർ | |
3 | കെ.ബി. മേനോൻ | കൊയിലാണ്ടി | രണ്ടാം ലോക്സഭാംഗം |
4 | യു. ഉത്തമൻ | മഞ്ചേരി എസ്.സി. | |
5 | സി. കോയ | പെരിന്തൽമണ്ണ | |
6 | പി.എ. ശങ്കരൻ | മണ്ണാർക്കാട് | |
7 | ഐ.എം. വേലായുധൻ | മണലൂർ | |
8 | പി.കെ. അബ്ദുൾ മജീദ് | ഗുരുവായൂർ | |
9 | ടി.പി. സീതാരാമൻ | തൃശ്ശൂർ | തിരു-ക്കൊച്ചി നിയമസഭാംഗം,
തിരുവിതാംകൂർ ശ്രീമൂലം അസംബ്ലി അംഗം |
10 | രാമു കാര്യാട്ട് | നാട്ടിക | |
11 | കെ.സി.എം. മേത്തർ | കൊടുങ്ങല്ലൂർ | തിരു-ക്കൊച്ചി നിയമസഭാംഗം,
തിരുവിതാംകൂർ ശ്രീമൂലം അസംബ്ലി അംഗം |
12 | ജോൺ സി. പത്താടൻ | അങ്കമാലി | |
13 | അബ്ദുൾ ജലീൽ | വടക്കേക്കര | |
14 | വി.പി. മരയ്ക്കാർ | ആലുവ | |
15 | എ.ടി. പത്രോസ് | മൂവാറ്റുപുഴ | |
16 | പി.ഡി. തൊമ്മൻ | പൂഞ്ഞാർ | |
17 | പി. പരമേശ്വരൻ | വൈക്കം | |
18 | എം.എം. ജോസഫ് | ഏറ്റുമാനൂർ | അഞ്ചാം ലോക്സഭാംഗം |
19 | സി.വി. ജേക്കബ് | ചേർത്തല | |
20 | ജി. ചിദംബരയ്യർ | ആലപ്പുഴ | |
21 | കെ.എസ്. കൃഷ്ണക്കുറുപ്പ് | അമ്പലപ്പുഴ | |
22 | കെ.പി. രാമകൃഷ്ണൻനായർ | ഹരിപ്പാട് | |
23 | കെ.കെ. ചെല്ലപ്പൻ പിള്ള | മാവേലിക്കര | തിരു-ക്കൊച്ചി നിയമസഭാംഗം |
24 | ഇ.എം. തോമസ് | റാന്നി | |
25 | കെ.കെ. ഗോപാലൻ നായർ | അടൂർ | |
26 | ഹെൻട്രി ആസ്റ്റിൻ | കൊല്ലം | അഞ്ചും ആറും ലോക്സഭയിൽ അംഗം |
27 | വി. ശങ്കരനാരായണപിള്ള | കുണ്ടറ | |
28 | കെ. ഷാഹുൽ ഹമീദ് | വർക്കല | |
29 | വി. ശങ്കരൻ | ആര്യനാട് | |
30 | എൻ. ലക്ഷ്മണൻ വൈദ്യർ | കഴക്കൂട്ടം | |
31 | വിൽഫ്രഡ് സെബാസ്റ്റ്യൻ | തിരുവനന്തപുരം-2 | |
32 | എം. ഭാസ്കരൻ നായർ | വിളപ്പിൽ | തിരു-ക്കൊച്ചി നിയമസഭാംഗം |
തിരഞ്ഞെടുക്കപ്പെട്ടവർ മണ്ഡലം അനുസരിച്ച്
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ https://www.onmanorama.com/news/kerala/2020/07/05/kanam-rajendran-kcm-kodiyeri-balakrishnan.html
- ↑ "Kerala Assembly Election Results in 1965". Archived from the original on 2020-11-30. Retrieved 2020-12-02.
- ↑ 3.0 3.1 ഡോ. എബി പി. ജോയ് (30 മാർച്ച് 2014). "അലസിപ്പോയ സഭയിലെ അവശേഷിക്കുന്ന സമാജികൻ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-03-29 23:22:59. Retrieved 30 മാർച്ച് 2014.
{{cite news}}
: Check date values in:|archivedate=
(help) - ↑ https://web.archive.org/web/20141006101549/http://kerala.gov.in/index.php?option=com_content&view=article&id=3776%3Ahistory-of-kerala-legislature
- ↑ "Statistical Report on General Election, 1960 : To the Legislative Assembly of Kerala" (PDF). Election Commission of India. Retrieved 2015-07-28.
- ↑ Thomas Johnson Nossiter (1 January 1982). Communism in Kerala: A Study in Political Adaptation. University of California Press. p. 128. ISBN 978-0-520-04667-2.