Jump to content

എം. നാരായണക്കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. നാരായണക്കുറുപ്പ്
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഎ.കെ. അപ്പു
മണ്ഡലംബാലുശ്ശേരി
വ്യക്തിഗത വിവരങ്ങൾ
ജനനം1902
മരണംമേയ് 21, 1970(1970-05-21) (പ്രായം 67–68)
രാഷ്ട്രീയ കക്ഷിപി.എസ്.പി.
As of നവംബർ 8, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ ബാലുശ്ശേരി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം. നാരായണക്കുറുപ്പ് (1902 - 21 മേയ് 1970). പി.എസ്.പി. പ്രതിനിധിയായാണ് എം. നാരായണക്കുറുപ്പ് ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്, രണ്ടാം കേരളനിയമസഭയിൽ സ്വതന്ത്രനായാണിദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1952-ൽ ഇദ്ദേഹം മദ്രാസ് നിയമസഭയിലുമംഗമായിരുന്നു.

1957 മുതൽ 1958 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ, 1959-60, 1960-62, 63-65 കാലഘട്ടങ്ങളിൽ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി ചെയർമാൻ, മദ്രാസ് നിയമസഭയിലും കേരളാ നിയമസഭയിലും പി.എസ്.പി.യുടെ ഡെപ്യൂട്ടിചെയർമാൻ, എ.ഐ.സി.സി. അംഗം (1959 വരെ), പി.സി.സി. സെക്രട്ടറി, എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുക വഴി രണ്ട് വർഷം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

അവലംബം

[തിരുത്തുക]