Jump to content

അച്ചാംതുരുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിനടുത്തുള്ള ഒരു ഗ്രാമമാണ്‌ അച്ചാംതുരുത്തി. തേജസ്വിനിപുഴയുടെ നടുവിൽ സ്ഥിതിചെയ്യുന്ന ഒരു തുരുത്താണു് ഇത്. ഇവിടെയുള്ള ഒരു പ്രധാന ക്ഷേത്രമാണ്‌ പള്ളിയാറംമ്പലം അല്ലെങ്കിൽ വിഷ്ണുമൂർത്തി ബാലഗോകുലം. ഇവിടെ എല്ലാ വർഷവും ശിവരാത്രി നാളിൽ ഒറ്റക്കോല മഹോത്സവം നടത്തിവരുന്നു. രാത്രിയിൽ തോറ്റവും പുലർച്ചയ്ക്ക് വിഷ്ണുമൂർത്തിയുടെ എഴുന്നള്ളിപ്പും അഗ്നിപ്രവേശവും ഉണ്ടാകും.

ഐതിഹ്യം

[തിരുത്തുക]

ഏകദേശം ഒരു 85 വർഷം മുൻപ് ആ നാട്ടിലെ കുട്ടികൾ ഇപ്പോൾ അമ്പലം സ്ഥിതി ചെയ്യുന്ന സ്ഥലത്തു വച്ച് രാത്രിയിൽ തെയ്യക്കോലം കെട്ടി കളിക്കാറുണ്ടായിരുന്നു. അവർ മച്ചിങ്ങ (ചെറിയ തേങ്ങ), പനയോല തുടങ്ങിയവ ഉപയോഗിച്ച് നെരുപ്പ് (അഗ്നിപ്രവേശത്തിനു വേണ്ടി) ഉണ്ടാക്കുകയും, മുരുക്ക് മരത്തിന്റെ തടി ഉപയോഗിച്ച് തെയ്യത്തിന്റെ ആയുധം ഉണ്ടാക്കുകയും ചെയ്തു. പക്ഷെ നാട്ടിൽ തുടരെത്തുടരെ അസ്വഭാവികഅപകടങ്ങൾ ഉണ്ടായപ്പോൾ മുതിർന്നവരും പ്രായമായവരും ഇടപെട്ട് ഈ തെയ്യം കെട്ട് നിർത്തലാക്കി. അവസാനം കുട്ടിക്കളിയിൽ ദൈവാംശം ഉണ്ടെന്നു മനസ്സിലാക്കിയ ജനങ്ങൾ 'വിഷ്ണുമൂർത്തി ബാലഗോകുലം' എന്ന പേരിൽ തേജസ്വിനി പുഴയുടെ തീരത്ത് ഈ അമ്പലം പണി കഴിപ്പിച്ചു.

അവലംബം

[തിരുത്തുക]