ഒടയഞ്ചാൽ
ഒടയഞ്ചാൽ | |
---|---|
ചെറു പട്ടണം | |
ഒടയഞ്ചാൽ | |
Nickname(s): odayanchal | |
Country | India |
State | Kerala |
District | കാസർഗോഡ് |
ഉയരം | 9 മീ(30 അടി) |
• Official | മലയാളം |
സമയമേഖല | UTC+5:30 (IST) |
PIN | 671531 |
കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന പട്ടണമാണ് ഒടയഞ്ചാൽ(Odayanchal). കാഞ്ഞങ്ങാട് പാണത്തൂർ റോഡിൽ കാഞ്ഞങ്ങാടിനും പാണത്തൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്നു. പട്ടണങ്ങളായ പരപ്പ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കൽ, ചെറുപുഴ, മാലോം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡും കോടോം ഉദയപുരം എന്നീ മേഖലകളെ ബന്ധിപ്പിക്കുന്ന റോഡും സന്ധിക്കുന്ന ഈ സ്ഥലം പഞ്ചായത്തിലെ ഒരു പ്രധാന വാണിജ്യമേഖല കൂടിയാണ്. തിരുവന്തപുരത്തുനിന്നും 550 കി.മീറ്റർ അകലെയാണ് ഒടയഞ്ചാൽ. തപാൽ ഓഫീസ് പടിമരുത് ആണ്. സബ്ബ് ഓഫീസ് ആനന്ദാശ്രമവും ആണ്.
ഭാഷ
[തിരുത്തുക]മലയാളഭാഷ തന്നെയാണ് ജനതയുടെ ഔദ്യോഗിക ഭാഷ. വ്യത്യസ്തങ്ങളായ ഭാഷ സംസാരിക്കുന്നവർ ചെറുതായെങ്കിലും ഉണ്ട്.
സ്ഥലനാമം
[തിരുത്തുക]പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് ഒഴുകുന്ന ഒരു നീർച്ചാൽ ഇതുവഴികടന്നു പോകുന്നു. ഒടയഞ്ചാലിൽ ഇത് അല്പം പരന്ന് വിശാലമായി ഒഴുകുന്നു. 'ഒടഞ്ഞൊഴുകുന്ന' (ഉടഞ്ഞ് ഒഴുകുന്ന) ആ ചാലിന്റെ പ്രത്യേകതയിൽ നിന്നുമാണ് ഒടയഞ്ചാൽ എന്ന പേരുവീണതെന്നു വിശ്വസിക്കുന്നു.
ഐതിഹ്യം
[തിരുത്തുക]ഒടയഞ്ചാലിൽ സ്ഥിതി ചെയ്യുന്ന മുത്തപ്പമഠപ്പുരയും വീടും ഒടയഞ്ചാലിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാളിയൻ അപ്പ എന്നറിയപ്പെട്ടിരുന്ന ആ തറവാട്ടിലെ കാരണവർ ഒരിക്കൽ വേട്ടയ്ക്കുപോയപ്പോൾ അദ്ദേഹത്തെ ഒരുകൂട്ടം കടുവകൾ വളഞ്ഞുവെന്നും അദ്ദേഹം പറശ്ശിനിക്കടവ് മുത്തപ്പനെ വിളിച്ചു പ്രാർത്ഥിച്ചപ്പോൾ കടുവകൾ പിന്തിരിഞ്ഞുപോയെന്നും ഒരു കഥയുണ്ട്. ആ ഓർമ്മയ്‌ക്കായാണ് ഒടയഞ്ചാലിൽ മുത്തപ്പമഠപ്പുര പണിതതെന്നുമാണ് വിശ്വാസം. ഒടയഞ്ചാലിൽ സ്ഥാപിതമായ ആദ്യത്തെ പലചരക്കുകടയും കാളിയൻ അപ്പയുടേതായിരുന്നുവത്രേ. കാൽനടയായി യാത്ര ചെയ്തിരുന്നു ആൾക്കാർക്ക് ഒരു ആശ്വാസമായിരുന്നു ആ കട. പിന്നീട് കുടിയേറ്റ കർഷകർ തെക്കൻ തിരുവിതാംകൂറിൽ നിന്നും മറ്റും കുടിയേറിപ്പാർക്കാൻ തുടങ്ങിയപ്പോൾ ആദ്യം അവർക്കായി വീടുവെക്കാനും കൃഷിചെയ്യാനുമുള്ള സ്ഥലം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. മലയോരമേഖലകളിലേക്കുള്ള കുടിയേറ്റ കർഷകരുടെ താവളം ആരംഭിക്കുന്നത് ഒടയഞ്ചാൽ തൊട്ടങ്ങോട്ടാണ്. ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത രണ്ട് പാലങ്ങൾ ഒടയഞ്ചാലിൽ ഉണ്ട്.
ആരാധനാലയങ്ങൾ
[തിരുത്തുക]ഏറെ പഴക്കമുള്ള മുത്തപ്പൻ മഠപ്പുരതന്നെയാണ് ഒടയഞ്ചാലിലെ പ്രധാന ഹൈന്ദവാരാധനാ കേന്ദ്രം. ഇപ്പോൾ തൊട്ടടുത്തു തന്നെ ഒരു അയ്യപ്പക്ഷേത്രവും ഉണ്ട്. ഉദയപുരത്തുള്ള ദേവീക്ഷേത്രം, ബേളൂർ ഉള്ള ശിവക്ഷേത്രം ചക്കിട്ടടുക്കത്തുള്ള അയ്യപ്പഭജനമന്ദിരം കൂടാതെ അനേകം കാവുകൾ എന്നിവയും ഇവിടെ ഉണ്ട്. ക്നാനായ കത്തോലിക്കാകാരുടെ ഒരു പള്ളി ഒടയഞ്ചാലിൽ സ്ഥിതിചെയ്യുന്നു. തൊട്ടടുത്തു തന്നെ ഒരു മുസ്ലീം പള്ളിയും പ്രദേശവാസികളുടെ വിശ്വാസസംരക്ഷണത്തിനായി ഇവിടെയുണ്ട്.
ഇന്നത്തെ അവസ്ഥ
[തിരുത്തുക]മലയോരമേഖലയിലെ ഒരു പ്രധാന പട്ടണമായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു. [അവലംബം ആവശ്യമാണ്] പനത്തടി സർവീസ് സഹകരണബാങ്ക്, തായന്നൂർ സർവീസ് സഹകരണ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയുടെ ശാഖകൾ ഒടയഞ്ചാലിൽ ഉണ്ട്. കവുങ്ങ്, തെങ്ങ്, റബർ, കുരുമുളക് തുടങ്ങിയവയാണു പ്രധാന കാർഷിക വിളകൾ. കോടോത്തും ബേളൂരും രാജപുരത്തും ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ തന്നെയാണ് ഇവിടുത്തുകാർ ഇന്നും പ്രധാനമായി ആശ്രയിക്കുന്നത്. ഒടയഞ്ചാലിൽ ക്രിസ്ത്യൻ പള്ളിയോടനുബന്ധിച്ച് ചെറിയൊരു പ്രൈമറി സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്.
സർക്കാർ ആശുപത്രി
[തിരുത്തുക]കോടോം-ബേളൂർ പഞ്ചായത്തിൽ ഉള്ള ഒരു സർക്കാർ ആയൂർവേദ ആശുപത്രി ഒടയഞ്ചാലിൽ ആണ്. 2010 ഇൽ തുടക്കം കുറിച്ച ആശുപത്രി നന്നായി പ്രവർത്തിച്ചു വരുന്നു. 2010 -ൽ തന്നെ ഇതിനായി പുതിയ കെട്ടിടമനുവദിച്ചു. ഇതര താലൂക്കുകളിൽ താലൂക്ക് ആയുർവേദ ആശുപത്രികൾ നിലവിലുണ്ടെങ്കിലും വെള്ളരിക്കുണ്ട് താലൂക്കിൽ താലൂക്ക് ഗവ: ആയുർവേദ ആശുപത്രി എന്ന സംവിധാനമില്ല. താലൂക്കിലെ പ്രധാന കേന്ദ്രമെന്ന നിലയ്ക്കു ഒടയഞ്ചാൽ ആയുർവേദ ആശുപത്രിക്ക് സാധ്യത ഏറെയാണ്.
വിദ്യാഭ്യാസമേഖല
[തിരുത്തുക]നിരവധി വിദ്യാലയങ്ങളും കലാലയങ്ങളും ഒടയഞ്ചാലുമായി ബന്ധപ്പെട്ട് ഉണ്ട്. അവയിൽ പ്രമുഖമായവ താഴെ കാണിച്ചിരിക്കുന്നവയാണ്. [1]
കലാലയങ്ങൾ
[തിരുത്തുക]- സെന്റ് പയസ് ടെൻത് കോളേജ്, രാജപുരം, മുണ്ടോട്ട്
- ഗവണ്മെന്റ് ഹൈസ്കൂൾ അട്ടേങ്ങാനം
- ഗവണ്മെന്റ് ഹൈസ്കൂൾ കോടോത്ത്
- ഹോളി ഫാമിലി ഹൈസ്കൂൾ, രാജപുരം
ചിത്രങ്ങൾ
[തിരുത്തുക]-
ഒടയഞ്ചാൽ ടൗണിൽ സ്ഥിതിചെയ്യുന്ന പഴയ പാലവും പുതിയ പാലവും
-
ഒടയഞ്ചാലിലെ ശ്രീകൃഷ്ണജയന്തി ആഘോഷം
-
ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന വടംവലി മത്സരം