Jump to content

ആർ. ഗോവിന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ. ഗോവിന്ദൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിപി.സി. ആദിച്ചൻ
മണ്ഡലംകുന്നത്തൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം1928
മരണം10 നവംബർ 2005(2005-11-10) (പ്രായം 76–77)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിപൊടിച്ചി
കുട്ടികൾരണ്ട് മകൻ, രണ്ട് മകൾ
മാതാപിതാക്കൾ
  • രാമൻ (അച്ഛൻ)
  • ചക്കി (അമ്മ)
As of നവംബർ 3, 2020
ഉറവിടം: നിയമസഭ

കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ ഒരു രാഷ്ട്രീയനേതാവായിരുന്നു ആർ. ഗോവിന്ദൻ (1928 – 10 നവംബർ 2005). കുന്നത്തൂർ നിയോജക മണ്ഡലത്തേയാണ് ആർ. ഗോവിന്ദൻ ഒന്നാം കേരളനിയമസഭയിൽ പ്രതിനിധീകരിച്ചത്[1]. പിതാവിന്റെ പേര് രാമൻ എന്നായിരുന്നു, ചക്കി എന്നായിരുന്നു മാതാവിന്റെ പേര്. പൊടിച്ചിയായിരുന്നു ഭാര്യ; ഇവർക്ക് രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ട്.

ഖാദിബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്, കൊല്ലം ജില്ലാഭരണ കൗൺസിൽ എന്നിവിടങ്ങളിൽ അംഗം; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, രണ്ട് വർഷത്തോളം അധ്യാപനവൃത്തി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1949ലാണ് ഇദ്ദേഹം സി.പി.ഐ.യിൽ അംഗമായത്.

അവലംബം

[തിരുത്തുക]