ജി. കാർത്തികേയൻ (ഒന്നാം കേരള നിയമസഭാംഗം)
ദൃശ്യരൂപം
ജി. കാർത്തികേയൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | പി.കെ. കുഞ്ഞ് |
മണ്ഡലം | കൃഷ്ണപുരം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1925 |
മരണം | 2 ഡിസംബർ 2001 | (പ്രായം 75–76)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
As of സെപ്റ്റംബർ 27, 2011 ഉറവിടം: നിയമസഭ |
ഒന്നാം കേരളാ നിയമസഭയിൽ കൃഷ്ണപുരം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ജി. കാർത്തികേയൻ (ഡിസംബർ 1925 - 2 ഡിസംബർ 2001). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1948ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കാർത്തികേയൻ അംഗമായത്.
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.പി.ഐ. കൊല്ലം ജില്ലാ കമ്മിറ്റി സെക്രട്ടറി, സി.പി.ഐ. സംസ്ഥാന കൗൺസിലംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടതിനുശേഷം വന്ന ആദ്യ പഞ്ചായത്തുകമ്മിറ്റിയുടെ പ്രസിഡന്റ് ജി.കാർത്തികേയനായിരുന്നു, ഏകദേശം 26 വർഷത്തോളം കുലശേഖരപുരം പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു ജി. കാർത്തികേയൻ[2].
അവലംബം
[തിരുത്തുക]- ↑ http://niyamasabha.org/codes/members/m281.htm
- ↑ "കുലശേഖരപുരം പഞ്ചായത്ത്-ചരിത്രം". Archived from the original on 2020-12-10. Retrieved 28 നവംബർ 2020.