Jump to content

കൊങ്ങശ്ശേരി കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊങ്ങശ്ശേരി കൃഷ്ണൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഇ.കെ. ഇമ്പിച്ചി ബാവ
മണ്ഡലംമണ്ണാർക്കാട്
വ്യക്തിഗത വിവരങ്ങൾ
ജനനം1916
മരണം1976(1976-00-00) (പ്രായം 59–60)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
As of ഒക്ടോബർ 12, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ മണ്ണാർക്കാട് നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കൊങ്ങശ്ശേരി കൃഷ്ണൻ (1916 - 1976). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1916-ൽ ജനിച്ച കൊങ്ങശ്ശേരി കൃഷ്ണൻ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1936-40 കാലഘട്ടങ്ങളിൽ കോൺഗ്രസ് പാർട്ടിയുടേയും, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും സജീവ പ്രവർത്തകനായിരുന്നു കൊങ്ങശ്ശേരി കൃഷ്ണൻ. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന ഇദ്ദേഹം തിരു-കൊച്ചിയിലേയും വള്ളുവനാട്ടിലേയും പാർട്ടി പ്രവർത്തന യൂണിറ്റുകളുടെ സംഘാടകനായിരുന്നു. 1948കളിൽ മൂന്ന് വർഷത്തോളം സർക്കാർ സേ​നയ്ക്കെ​തിരെ​ പൊ​രുതുന്ന സംഘാംഗവുമായിരുന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു.

എങ്കൾ ഭൂമി എങ്കൾക്ക്, യാര് വന്താലും വിടമാട്ടോം എന്ന മുദ്രാവാക്യം മുഴക്കി അട്ടപ്പാടിയിൽ ആദിവാസികളെ സംഘടിപ്പിച്ച് സമരം നടത്തി. 1976-ൽ അന്തരിച്ചു.

അവലംബം

[തിരുത്തുക]