എം. അലികുഞ്ഞ് ശാസ്ത്രി
ദൃശ്യരൂപം
എം. അലികുഞ്ഞ് ശാസ്ത്രി | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | കാട്ടായിക്കോണം ശ്രീധരൻ |
മണ്ഡലം | ഉള്ളൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഓഗസ്റ്റ് , 1931 |
മരണം | 22 ഫെബ്രുവരി 2004 | (പ്രായം 72)
രാഷ്ട്രീയ കക്ഷി | പി.എസ്.പി |
കുട്ടികൾ | 2 |
As of ഒക്ടോബർ 01, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു രാഷ്ട്രീയ പവർത്തകനും രണ്ടാം കേരള നിയമ സഭയിലെ അംഗമായിരുന്നു എം. അലികുഞ്ഞ് ശാസ്ത്രി. ബിരുദധാരിയാണ്, മഹോപാധ്യായ ബിരുദവും നേടിയിട്ടുണ്ട്. പി.എസ്.പി ടിക്കറ്റിൽ ഉള്ളൂർ നിയമസഭാമണ്ഡലത്തെയാണ് അലികുഞ്ഞ് ശാസ്ത്രി പ്രതിനിധീകരിച്ചിരുന്നത്. കേരള സർവകലാശാലയുടെ സെനറ്റുിലും സിൻഡിക്കേറ്റുിലും അംഗമായിരുന്നു. ഹൈക്കോടതി ബെഞ്ച് പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു. കയർ തൊഴിലാളികളുടെ ട്രേഡ് യൂണിയൻ നേതാവ്, മത്സ്യതൊഴിലാളി യൂണിയൻ, പിഡബ്ല്യുഡി വർക്കേഴ്സ് യൂണിയൻ എന്നിവക്കും നേതൃത്വം നൽകി.[1]
1931 ഓഗസ്റ്റിൽ ജനനം ,രണ്ടു മക്കളുണ്ട്. ശുചിത്വ മിഷൻ ഡയറക്ടറും മുൻ പി ആർ ഡി ഡയറക്ടറുമായ എ. ഫിറോസ് മകനായിരുന്നു.[2]22 ഫെബ്രുവരി 2004 ഇദ്ദേഹം അന്തരിച്ചു.
അവലംബം
[തിരുത്തുക]- ↑ "M. Alikunju Sastri". കേരള നിയമ സഭാ വെബ് സൈറ്റ്. October 1, 2020. Retrieved October 1, 2020.
- ↑ "ശുചിത്വ മിഷൻ ഡയറക്ടറും മുൻ പി ആർ ഡി ഡയറക്ടറുമായ എ ഫിറോസ് അന്തരിച്ചു". kvartha. March 17, 2017. Retrieved October 1, 2020.